ഇറാനി ട്രോഫി:റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ ഹര്‍ഭജന്‍ സിങ് നയിക്കും

single-img
4 February 2014

harഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ ഹര്‍ഭജന്‍ സിങ് നയിക്കും. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവിന് ശ്രമം നടത്തുന്ന ഹര്‍ഭജന് മികച്ച അവസരമാണ് ഈ മത്സരം.ടെസ്റ്റില്‍ 413 വിക്കറ്റുകള്‍ നേടിയിട്ടുള്ള 33-കാരനായ ഈ ഓഫ് സ്പിന്നര്‍ ആറു മാസത്തിലേറെയായി ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്താണ്. ഈ മാസം ഒന്‍പതു മുതല്‍ 13 വരെ ബാംഗ്ലൂര്‍ ചിന്നസാമി സ്റ്റേഡിയത്തില്‍ തുടങ്ങുന്ന മത്സരത്തില്‍ രഞ്ജി ട്രോഫി ജേതാക്കളായ കര്‍ണാടകയാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികള്‍.ഇന്ത്യന്‍ ടീമില്‍ ഇടം നഷ്ടപ്പെട്ട ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍, ദിനേഷ് കാര്‍ത്തിക്, സ്പിന്നര്‍ അമിത് മിശ്ര എന്നിവരും റെസ്റ്റ് ടീമിലുണ്ട്.
ടീം: ഹര്‍ഭജന്‍സിങ് (ക്യാപ്റ്റന്‍),ജീവന്‍ജോത് സിങ് , ഗൗതം ഗംഭീര്‍, ബാബ അപരാജിത്, കേദാര്‍ യാദവ്, അങ്കിത് ബാവ്നെ, ദിനേഷ് കാര്‍ത്തിക്, അമിത് മിശ്ര, പങ്കജ് സിങ്, അശോക് ദിന്‍ഡ, വരുണ്‍ ആരോണ്‍, പര്‍വേസ് റസൂല്‍, അനുരീത് സിങ്, നട്രാജ് ബെഹ്റ, മന്ദീപ് സിങ്.