അനന്തപുരിയുടെ മുഖച്ഛായ മാറുന്നു; കെഎസ്ആര്‍ടിസി ഹൈടെക് ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ഇന്ന്

single-img
3 February 2014

Thampanoorതമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ഹൈടെക് ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ട്രയല്‍ റണ്‍ നടത്തികഴിഞ്ഞു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മികച്ച ഷോപ്പിംഗ് കോപ്ലക്‌സ് കൂടിയായി ടെര്‍മിനല്‍ മാറും. ആദ്യത്തെ മൂന്നു നിലകളാണ് ഷോപ്പിംഗ് കേന്ദ്രമാകുക. മള്‍ട്ടിപ്ലക്‌സുകള്‍, വിവിധ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ തുടങ്ങിയവയ്ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

മൂന്നരലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമുള്ള ഈ കോംപ്ലക്‌സിന് 65 കോടി രൂപയാണ് നിര്‍മാണചിലവ്. ബഹുനില പാര്‍ക്കിംഗ് സംവിധാനം, ഷോപ്പിംഗ്മാള്‍, മള്‍ട്ടിപ്‌ളക്‌സ് തീയറ്ററുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവയെല്ലാം 12 നിലകളുള്ള ബസ്‌ടെര്‍മിനല്‍ കോപ്ലക്‌സിലുണ്ട. 12 നിലകളിലേയ്ക്കുമായി എസ്‌കലേറ്ററുകള്‍ ഉണ്ടാകും.

25 ബസുകള്‍ ഒരേ സമയം നിറുത്തിയിട്ട് യാത്രക്കാരെ കയറ്റാനുള്ള സൗകര്യമുണ്ട്. പ്രധാന കെട്ടിടത്തിന്റെ പിന്‍ഭാഗത്തായിട്ടാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്കുളള അറിയിപ്പുകള്‍ എല്‍ഇഡി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. കെട്ടിടത്തിന്റെ നാല് നിലകളില്‍ കെഎസ്ആര്‍ടിസിയുടെ ഭരണകാര്യാലം പ്രവര്‍ത്തിക്കും. മൂന്നാം നിലയിലാണ് മള്‍ട്ടിപ്‌ളക്‌സ് തിയേറ്റര്‍. 200 കാറുകള്‍ക്കും 500 ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്കു ചെയ്യുന്നതിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.