തായ്‌ലന്‍ഡ് തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം

single-img
3 February 2014

thailandതായ്‌ലന്‍ഡില്‍ ഒരുമാസമായി നീണ്ടുനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനായി നടത്തിയ പൊതുതെരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. തായ് പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയുടെ അനുയായികളും തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി.

തെരഞ്ഞെടുപ്പ് പ്രാദേശിക സമയം വൈകുന്നേരം മൂന്നിന് അവസാനിച്ചെങ്കിലും ഫലം പ്രഖ്യാപിച്ചിട്ടില്ല. ഒരുപക്ഷേ കാലതാമസം നേരിട്ടാല്‍ കാവല്‍ പ്രധാനമന്ത്രിയായി യിംഗ്‌ലക് തന്നെ അധികാരത്തില്‍ തുടരും.