വെങ്ങാനൂര് തീര്ത്ഥാടന മഹാമഹവും അയ്യങ്കാളിയുടെ ശ്രീമൂല, പ്രജാസഭ കന്നിപ്രസംഗത്തിന്റ് 102-മത് വാര്ഷികവും

single-img
3 February 2014

ayyangaliജോലിക്ക് കൂലിയും സമയവും നിജപ്പെടുത്തണമെന്നാവിശ്യപ്പെട്ടുകൊണ്ട് 1907 ല്‍ കാര്‍ഷിക വിപളവം നടത്തി വിജയം വരിച്ച, ശ്രീമൂലം പ്രജാസഭാ മെമ്പറായി 30 വര്‍ഷം സേവനമനുഷ്ടിച്ച, അയ്യങ്കാളി, തന്റ് സമുദായത്തില്‍ നിന്ന് 10 ബി.എ ക്കാരെ വേണമെന്നും വിദ്യാലയങ്ങള്‍ വേണമെന്നും വിദ്യാലയങ്ങളില്‍ പ്രവേശിപ്പിച്ച് പഠിക്കാന്‍ അവസരം നല്‍കണമെന്നും ആവിശ്യപ്പെട്ട സാമൂഹ്യപരിഷ്കര്‍ത്താവ് ആയിരുന്നു. അദ്ദേഹത്തിന്റ് പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് കേട്ടറിഞ്ഞ ലോകസമാധാന നായകന്‍ മഹാത്മാഗാന്ധി വേങ്ങാനൂര്‍ എത്തി അയ്യങ്കാളിയെ സന്ദര്‍ശനം നടത്തി അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു. 1863 ല്‍ ചിങ്ങമാസം 28 ലെ അവിട്ടം നക്ഷത്രത്തില്‍ തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ്‍ അദ്ദേഹം ജനിച്ചത്. 1941 ജൂണ്‍ മാസം 18 നു അന്തരിച്ചു. അയ്യങ്കാളിയുടെ പ്രജാസഭാ കന്നിപ്രസംഗത്തിന്റ് 102-മത് വാര്‍ഷികവും, 9-താമത് വെങ്ങാനൂര്‍ തീര്‍ത്ഥാടന മഹാമഹവും 2014 ഫെബ്രുവരി 27 നു സംഗമവേദിയുടെ കീഴിലുള്ള വിവിധ പട്ടിക/വര്‍ഗ്ഗ സംഘടനകളായ എ.കെ ചരിത്രപഠന ഗവേഷണ കേന്ദ്രം, എ.കെ.പി.എം.എസ്, സാധുജന പരിപാലന സംഘം, ആള്‍ ഇന്‍ഡ്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി, എസ്.റ്റി, എ.കെ.പി.എം.എസ്, എ.കെ.സി.എച്ച്.എം.എസ്,കെ.സി.എസ്,  എ.കെ.സി.എസ്, ആള്‍ കേരളാ ചേരമര്‍ അസോസിയേഷന്‍, കെ.സി.എം.എസ്,  ശ്രീപത്മനാഭവിലാസം ഹിന്ദു ചേരമര്‍ മഹാജനസംഘം, കേരളാ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്, ടി.ടി കേശവന്‍ശാസ്ത്രി ഫൌണ്ടേഷന്‍, കേരളാ പൊലയന്‍ മഹാസഭ, രാജ രാജ രാജശ്രീ അയ്യങ്കാളി ചരിത്ര പഠന കേന്ദ്രം, ഓള്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍, സ്നേഹ ചാരിറ്റബിള്‍ സൊസൈറ്റി, ആദിവാസി മഹാസഭാ, ഫെഡറേഷന്‍ ഓഫ് എസ്.സി, എസ്.റ്റി, പട്ടിക ജാതി/വര്‍ഗ്ഗ ഐക്യവേദി, പട്ടികജാതി/വര്‍ഗ്ഗ ഐക്യമുന്നണി എന്നീ സംഘടകളുടെ സംയുക്താഭിമുഖ്യത്തില്‍ തിരു: വെങ്ങാനൂരില്‍ വെച്ച് 9 താമത് തീര്‍ത്ഥാടനവും ശ്രീമൂലം പ്രജാസഭയില്‍ നടത്തിയ കന്നിപ്രസംഗത്തിന്റ് 102 മത് വാര്‍ഷികവും നടത്തുന്നതായിരിക്കും.

ഈ തീര്‍ത്ഥാടന മഹാമഹവും കന്നിപ്രസംഗ വാര്‍ഷികവും സംസ്ഥാന ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും, സാംസ്കാരിക സംഗമം ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. “ചേരമര്‍ ചരിത്രം” എന്ന പുസ്തകത്തിന്റ് പ്രകാശനകര്‍മ്മം പട്ടിക ജാതി/ടൂറിസം വകുപ്പ് മന്ത്രി ശ്രീ. എ.പി അനില്‍ കുമാര്‍ നിര്‍വ്വഹിക്കും, പട്ടിക ജാതി/വര്‍ഗ്ഗ ഐക്യവേദിയുടെ സുവനീര്‍ പട്ടിക വര്‍ഗ്ഗ/യുവജനക്ഷേമ മന്ത്രി കുമാരി പി.കെ ജയലക്ഷ്മിയും, നിര്‍വ്വഹിക്കും. ശ്രീ പി.കെ ശശിധരന്‍ ഐ.പി.എസ് അദ്ധ്യക്ഷത വഹിക്കും.