സ്‌കൂള്‍ അധികൃതര്‍ വഴക്കു പറഞ്ഞു ,വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടി

single-img
3 February 2014

mapസ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് യൂണിഫോം ധരിക്കാതെയെത്തിയതിന് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടി. തോപ്പുംപടി അവര്‍ ലേഡി സ്്കൂളിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ്‌ സ്‌കൂള്‍  കെട്ടിടത്തില്‍ നിന്നു ചാടിയത്. പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്.വെള്ളിയാഴ്ച നടന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ വിദ്യാര്‍ഥികള്‍ യൂണിഫോം ധരിച്ചുവരണമെന്നായിരുന്നു നിര്‍ദേശം. ഇതു പാലിക്കാതിരുന്ന ഈ രണ്ടു വിദ്യാര്‍ഥിനികളോട് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ കൂട്ടി വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് രക്ഷിതാക്കളെത്തി പ്രിന്‍സിപ്പലുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് വിദ്യാര്‍ഥിനികള്‍  ഒന്നാം നിലയില്‍ നിന്നു താഴേയ്ക്ക് ചാടിയത്. താഴെ മണലായിരുന്നതത് കൊണ്ടാണ് പരിക്ക് കുറഞ്ഞത്. വിദ്യാര്‍ഥിനികള്‍ ഇടയ്ക്ക് ക്ലാസില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് രക്ഷിതാക്കളെ വിളിച്ചുവരുത്തിയത് എന്നാതിരുന്നു സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.