രഞ്ജി ട്രോഫി കിരീടം കര്‍ണാടക നേടി

single-img
3 February 2014

Renjiരഞ്ജി ട്രോഫി ഫൈനലില്‍ മഹാരാഷ്്ട്രയെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തി കര്‍ണാടക ജേതാക്കളായി. ഇത് ഏഴാം തവണയാണ് കര്‍ണാടക രഞ്ജി ട്രോഫി ഉയര്‍ത്തുന്നത്. വിജയികള്‍ക്ക് ബിസിസിഐ നല്‍കുന്ന രണ്ടു കോടി രൂപ സമ്മാനം ലഭിക്കും. സ്‌കോര്‍: മഹാരാഷ്്ട്ര- 305, 366. കര്‍ണാടക- 515, മൂന്നിന് 157.

അഞ്ചാം ദിനമായ ഇന്നലെ വിജയലക്ഷ്യമായ 157 റണ്‍സ് പിന്തുടര്‍ന്ന കര്‍ണാടക 40.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കര്‍ണാടകയുടെ യുവ ഓപ്പണര്‍ ലോകേഷ് രാഹുല്‍ മാന്‍ ഓഫ് ദ മാച്ചായി.