യു പി മന്ത്രി അസംഖാന്റെ കാണാതായ പോത്തുകള്‍ക്കായി യു പി പോലീസ്ന്റെ നെട്ടോട്ടം

single-img
3 February 2014

കാലം മാറുമ്പോൾ പോലീസിന്റെ പണിയും മാറുമോ.കള്ളനെ പിടിക്കാൻ ഉള്ള പോലീസ് പോത്ത്നെയും പിടികേണ്ട ഗതികേടിൽ ആകുമോ  .യു.പി പോലീസ്കാർക്ക് ആണ് ഇങ്ങനെ ഒരു പണിയും കൂടി കിട്ടിയത്.അതും മന്ത്രിയുടെ വസതിയിൽ നിന്ന് കാണാതായ പോത്തുകളെ പിടിക്കാൻ ഉള്ള ഓട്ടത്തിൽ ആണ് അവിടെ ഉള്ള പോലീസ് ഇപ്പോൾ. മന്ത്രി അസം ഖാന്റെ പോത്തുകള്‍ക്കായി ആണ് യു പി പോലീസ്  നെട്ടോട്ടമോടുന്നത് . ഏഴു പോത്തുകളെയാണു മന്ത്രിയുടെ വസതിയോടു ചേര്‍ന്നുള്ള തൊഴുത്തില്‍ നിന്നു കാണാതായത്‌. മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെു തുടര്‍ന്നു ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥരടക്കമുള്ളവര്‍ അന്വേഷണത്തിനെത്തുകയായിരുന്നു. ഡോഗ്‌ സ്‌ക്വാഡിന്റെ സേവനവും വിനിയോഗിച്ചു.വിവിധ പോലീസ്‌ സ്‌റ്റേഷനില്‍നിന്നുള്ള പോലീസുകാര്‍ ഇറച്ചിക്കടകള്‍, അറവുശാലകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ജില്ലാ കലക്‌ടര്‍ എന്‍.കെ.എസ്‌. ചൗഹാന്റെ നിര്‍ദേശ പ്രകാരമാണു കേസ്‌ എടുത്തതെന്നു പോലീസ്‌ അറിയിച്ചു. പോത്തുകള്‍ എവിടെയുണ്ടെന്നതിക്കെുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ടെന്നു സര്‍ക്കിള്‍ ഓഫീസര്‍ അറിയിച്ചു.