കെജരിവാള്‍ ഏറ്റവും മോശം സ്വാധീനശക്തിയുള്ള നേതാവ്: പാക്ക് മാധ്യമം

single-img
3 February 2014

Kejariwalഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജരിവാളിന്റെ പാക്കിസ്ഥാനില്‍ നിന്നുള്ള പത്രപവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ആ പത്രങ്ങള്‍ തന്നെ പണികൊടുത്തു. കെജരിവാള്‍ ഏറ്റവും മോശം സ്വാധീന ശക്തയുള്ള നേതാവെന്നാണ് പാക്ക് മാധ്യമത്തിന്റെ വിലയിരുത്തല്‍.

ദ ന്യൂസ് ഡെയ്‌ലി എന്ന പത്രമാണ് കെജരിവാള്‍ സ്വാധീനശക്തയില്ലാത്ത നേതാവാണെന്ന് വിലയിരുത്തിയത്. ഏറ്റവും സ്വാധീന ശക്തിയുള്ള അജന്‍ഡ മുന്നോട്ടു വച്ചിട്ടും അതു ജനപ്രിയമായി ആഴത്തിലിറങ്ങിച്ചെന്ന് ജനങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ കെജരിവാളിന്റെ സാന്നിദ്ധ്യത്തിന് കഴിയുന്നില്ലെന്നാണ് മാധ്യമം പറയുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താന്‍ പഠിച്ചിട്ടില്ലെന്നും ഒരു ചോദ്യത്തിനുത്തരമായി കെജരിവാള്‍ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.