ആരോപണം തെളിയിച്ചാല്‍ രാജിവച്ച് രാഷ്ട്രീയം ഉപേക്ഷിക്കാം; കെജരിവാളിന് കപില്‍ സിബലിന്റെ വെല്ലുവിളി

single-img
3 February 2014

kapilഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പുറത്തുവിട്ട അഴിമതിക്കാരായ നേതാക്കളുടെ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരേ കേന്ദ്ര മന്ത്രി കപില്‍ സിബല്‍.

തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിബല്‍ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ തനിക്കെതിരേയുള്ള ആരോപണം കെജരിവാള്‍ തെളിയിക്കണം. ഇല്ലെങ്കില്‍ രാജി വെക്കാന്‍ അദ്ദേഹം തയാറാകണമെന്നും സിബല്‍ വ്യക്തമാക്കുന്നു. ആരോപണങ്ങള്‍ തെളിയിച്ചാല്‍ താന്‍ രാജിവെക്കുമെന്നും രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സിബല്‍ പറഞ്ഞു.