ദേഹാസ്വാസ്ഥ്യം; കനിമൊഴി ആശുപത്രിയില്‍

single-img
3 February 2014

kanimozhiകെ. കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കനിമൊഴിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ തലചുറ്റി വീണതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കരുണാനിധി ആശുപത്രിയിലെത്തി കനിമൊഴിയെ സന്ദര്‍ശിച്ചു. ഏതാനും ദിവസത്തേക്ക് ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിട്ടുണ്ട്.