കെ.കെ നായര് അനുസ്മരണം 2014 ഫെബ്രുവരി 7 വെള്ളി ,വൈകിട്ട് 5 ന്

single-img
3 February 2014

k.k nairപത്തനംതിട്ട:- പത്തനംതിട്ട ജില്ലയുടെ ശില്പിയും മൂന്നര പതിറ്റാണ്ട് നിയമസഭാംഗവുമായിരുന്ന കെ.കെ നായരുടെ പ്രഥമ അനുസ്മരണ സമ്മേളനം ഫെബ്രുവരി 7 നു കിഴ്ക്കേടത്ത് മറിയം കോമ്പളക്സില്‍ നടക്കും. വൈകിട്ട് 5 മണിക്ക് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരന്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ അഡ്വ. എ സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എ മാരായ അഡ്വ. കെ ശിവദാസന്‍ നായര്‍, മാത്യു റ്റി തോമസ്, ചിറ്റയം ഗോപകുമാര്‍ തുടങ്ങിയ വിവിധ മത-സാസ്കാരിക-കക്ഷി രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കും.