ജന്‍ലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭ അംഗീകാരം നല്‍കി

single-img
3 February 2014

aravindജന്‍ലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും ബില്ലിന്‍്റെ പരിധിയില്‍ വരും. ജനവരി 31നാണ് ബില്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.അഴിമതി കുറ്റം തെളിഞ്ഞാല്‍ ശക്തമായ ശിക്ഷയാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. അഴിമതി കുറ്റം തെളിയുന്നവര്‍ക്ക് ആറു മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ അനുശാസിക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.ഇന്ദിരാഗാന്ധി സ്റ്റഡേിയത്തില്‍ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ വച്ച് ബില്‍ പാസാക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു.അധികാരത്തിലത്തെിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കുമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ബില്‍ പാസാക്കുന്നതിന് 16 മുതല്‍ നിയമസഭയുടെ പ്രത്യകേ യോഗം ഇന്ദിരാഗാന്ധി സ്റ്റഡേിയത്തില്‍ വിളിച്ചുചേര്‍ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആരോപണം ഉന്നയിക്കുന്നവരെ സംരക്ഷിക്കാനും ശിക്ഷ നടപടികള്‍ വേഗത്തിലാക്കുന്നതിനുമുള്ള വ്യവസ്ഥകളും ബില്ലിന്‍്റെ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.