വിതുര പെണ്‍വാണിഭക്കേസില്‍ മൂന്ന് പേരെ വെറുതെവിട്ടു

single-img
3 February 2014

gavel judge courtവാര്‍ത്താപ്രാധാന്യം നേടിയ വിതുര പെണ്‍വാണിഭക്കേസില്‍ മൂന്ന് പേരെ കൂടി കോടതി വെറുതെ വിട്ടു. ആലുവ നഗരസഭ ചെയര്‍മാന്‍ ജേക്കബ് മുത്തേടന്‍, മാജന്‍, അസീസ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കോട്ടയത്തെ പ്രത്യേക കോടതിയാണ് ഇവരെ വെറുതെവിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണയ്ക്കിടെ പെണ്‍കുട്ടിക്ക് ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ വിതുര പെണ്‍വാണിഭക്കേസുകളില്‍ ആകെയുളള 15 കേസുകളില്‍ 13 കേസിലും പ്രതികളെ വെറുതെ വിട്ടു.