ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് തകർന്നു

single-img
3 February 2014

clarkഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലും ഓസ്‌ട്രേലിയയുടെ സമഗ്രാധിപത്യം.ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ 84 റണ്ണിനാണ്‌ അവര്‍ ജയിച്ചത്‌. മൂന്ന്‌ ട്വന്റി20 കളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഓസീസ്‌ പരമ്പര ഉറപ്പാക്കിയിരുന്നു.   ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 17.2 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.20 പന്തില്‍ 49 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ബെയ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്. നേരത്തെ ടെസ്റ്റ് പരമ്പര 5-0ത്തിന് നേടിയ ഓസീസ് ഏകദിന പരമ്പരയില്‍ 4-1 എന്ന മാര്‍ജിനിലും ജയം നേടിയിരുന്നു.120 ദിവസത്തോളം നീണ്ട ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ ഒരു ജയം മാത്രമാണു നേടാനായത്.