ടി.പി വധക്കേസ് :സി.ബി.ഐയ്ക്ക് വിടുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

single-img
2 February 2014

ramesh chennithalaടി.പി വധക്കേസ് സി.ബി.ഐയ്ക്ക് വിടുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട് എന്നും  അത് പരിശോധിച്ച് ആവശ്യമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. കേസ് സി.ബി.ഐയ്ക്ക് വിടുന്ന കാര്യത്തിൽ എല്ലാവർക്കും അഭിപ്രായം പറയാമെന്നും കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്  സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു കെ.കെ. രമ നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം ആരംഭിക്കും.