ആലുവയില്‍ പൂട്ടിയിട്ടിരുന്ന വീട്‌ കുത്തിത്തുറന്ന്‌ വന്‍ കവര്‍ച്ച.

single-img
2 February 2014

goldആലുവയില്‍ പൂട്ടിയിട്ടിരുന്ന വീട്‌ കുത്തിത്തുറന്ന്‌ വന്‍ കവര്‍ച്ച. 300 പവനും രണ്ട് ലക്ഷത്തിന്‍െറ രണ്ട് റോളക്സ് വാച്ചുകളും കവര്‍ന്നു. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന ലോക്കര്‍ അടക്കമാണ് മോഷ്ടിച്ചത്. ഒരു ലക്ഷം രൂപ, രണ്ട് എല്‍.ഇ.ഡി ടി.വിയും ഇന്‍വെര്‍ട്ടറും മോഷ്ടിച്ചിട്ടുണ്ട്. ആലുവ സ്വദേശി ഹൈദ്രോസ് ഇബ്രാഹിമിന്‍െറ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. ശനിയാഴ്ച രാത്രി വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. സുഖമില്ലാത്ത മകനൊപ്പം വീട്ടുകാരെല്ലാം ആശുപത്രിയിലായിരുന്നു. വീട്‌ കുത്തിത്തുറന്ന്‌ ഉള്ളില്‍ കടന്ന മോഷ്‌ടാവ്‌ ലോക്കര്‍ തകര്‍ക്കാനും ശ്രമം നടത്തിയിട്ടുണ്ട്‌. ഇത്‌ വിഫലമായതിനെ തുടര്‍ന്നാണ്‌ ലോക്കര്‍ ഉള്‍പ്പെടെ കടത്തിക്കൊണ്ടുപോയത്‌. വീട്‌ കുത്തിത്തുറന്നതായി ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ്‌ ആശുപത്രിയിലുള്ള വീട്ടുകാരെ വിവരം അറിയിച്ചത്‌. തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ വീട്ടുകാരാണ്‌ മോഷണ വിവരം സ്‌ഥിരീകരിച്ചത്‌.പൊലീസ് അന്വേഷണം ആരംഭിച്ചു.