യെമന്‍ തീരത്ത്‌ ചരക്കു കപ്പല്‍ മുങ്ങി 12 ഇന്ത്യക്കാര്‍ മരിച്ചു

single-img
2 February 2014

shipയെമന്‍ തീരത്ത്‌ ചരക്കു കപ്പല്‍ മുങ്ങി 12 ഇന്ത്യക്കാര്‍ മരിച്ചു. വിവരം യെമന്‍ ആഭ്യന്തരമന്ത്രി സ്‌ഥിരീകരിച്ചു. മരിച്ചവരെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  യെമന്‍ വ്യവസായിയുടെ ഉടമസ്ഥതതയില്‍ ഉള്ള 1626 നമ്പറിലുള്ള ചരക്കുകപ്പല്‍ ആണ് മുങ്ങിയത്.   കപ്പല്‍ യെമനില്‍ നിന്ന്‌ യുഎഇയിലേക്ക്‌ ചരക്ക്‌ കൊണ്ടുപോകുകയായിരുന്നൂ. കാര്‍ പാര്‍ട്ടുകളും ടയറുകളും കൊണ്ടു പോകുന്ന കപ്പലാണ്‌ അപകടത്തില്‍ പെട്ടത്‌.  കപ്പല്‍ മുങ്ങി പത്തു മണിക്കൂറോളം കഴിഞ്ഞാണ്‌ യെമനി കോസ്‌റ്റ് ഗാര്‍ഡ്‌ വിവരമറിയുന്നത്‌. ശക്‌തമായ കാറ്റും തിരയും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയതായി യെമന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.