പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചുകഴിഞ്ഞതായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്

single-img
2 February 2014

mukulപുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചുകഴിഞ്ഞതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കെ.പി.സി.സി പ്രസിഡന്‍്റിനെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇനി പ്രഖ്യാപനം നടത്തിയാല്‍ മാത്രം മതിയെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മുകുള്‍ വാസ്നിക് പറഞ്ഞു. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു..സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍, എഐസിസി സെക്രട്ടറി വി.ഡി സതീശന്‍ എംഎല്‍എ എന്നിവരാണ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിച്ചിരുന്നത്.