ടി. പി കേസ് : കെ.കെ.രമയുടെ നിരാഹാര സമരത്തിന് മഹിളാ കോണ്‍ഗ്രസ്ന്റെ പിന്തുണ :അഡ്വ.ബിന്ദു കൃഷ്ണ

single-img
2 February 2014

binduടി. പി. ചന്ദ്രശേഖന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ നടത്തുന്ന നിരാഹാര സമരത്തിന് മഹിളാ കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ അറിയിച്ചു. രമയെ നിരാഹാര സമരത്തിലേക്ക് തള്ളിവിടാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും കേരളത്തില്‍ വനിതകള്‍ക്കായി ആറുവീതം സീറ്റുകള്‍ നല്‍കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നും ഒരു മഹിളാ കോണ്‍ഗ്രസ് പ്രതിനിധി ഇത്തവണ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. യുഡിഎഫിന് കേരളത്തില്‍ 18 സീറ്റുകള്‍ ലഭിക്കും.

പാചകവാതക വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. നവഭാരത സൃഷ്ടിക്കായി സ്ത്രീ ശക്തി മുന്നേറ്റം എന്ന പ്രമേയവുമായി ബിന്ദുകൃഷ്ണ നയിക്കുന്ന മഹിളാ സ്ത്രീ മുന്നേറ്റയാത്ര ഞായറാഴ്ച വൈകിട്ട് പെര്‍ളയില്‍ നിന്നും പര്യടനം ആരംഭിക്കും.കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.