രഞ്ജി ട്രോഫിയിൽ കര്‍ണാടകം ജേതാക്കളായി

single-img
2 February 2014

karരഞ്ജി ട്രോഫിയിൽ കര്‍ണാടകം ജേതാക്കളായി . ഏഴ് വിക്കറ്റിന് മഹാരാഷ്ട്രയെ തോല്‍പിച്ചാണ് കര്‍ണാടക ജേതാക്കളായത്.
ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് നേടിയ കര്‍ണാടക മഹാരാഷ്ട്രയെ രണ്ടാം ഇന്നിങ്‌സില്‍ 366 റണ്‍സില്‍ ഒതുക്കി. വിജയലക്ഷ്യമായ 157 റണ്‍സ് മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ ലക്ഷ്യം കണ്ടു. കര്‍ണാടകയ്ക്കായി ഉത്തപ്പ(36), രാഹുല്‍(29) എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ മലയാളിയായ കരണ്‍ നായര്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു.

നാല് വീതം വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ വിനയ്കുമാര്‍, എസ് ഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് മഹാരാഷ്ട്രയെ രണ്ടാം ഇന്നിങ്‌സില്‍ 366 ന് പുറത്താക്കിയത്.രണ്ടാമിന്നിങ്‌സില്‍ കേദര്‍ ജാദവ് നേടിയ സെഞ്ച്വറിയാണ്(112) മഹാരാഷ്ട്രയെ ഇന്നിങ്‌സ് പരാജയത്തിന്റെ നിഴലില്‍നിന്ന് രക്ഷിച്ചത്. രഞ്ജി ട്രോഫിയില്‍ കര്‍ണാടക ഇത് ഏഴാം തവണയാണ് ജേതാക്കളാകുന്നത്. .ദ്രാവിഡ്-കുംബ്ല യുഗം കഴിഞ്ഞ് 15 വര്‍ഷത്തിന് ശേഷമാണ് കര്‍ണാടക രഞ്ജി കിരീടം വീണ്ടെടുക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 2009-10 സീസണില്‍ റണ്ണേഴ്‌സപ്പായത് മാത്രമാണ് ഇക്കാലത്ത് എടുത്തുപറയാവുന്ന നേട്ടം.സ്‌കോര്‍: മഹാരാഷ്ട്ര ഒന്നാമിന്നിങ്‌സ് 305, 366 കര്‍ണാടക ഒന്നാമിന്നിങ്‌സ് 515, മഹാരാഷ്ട്ര രണ്ടാമിന്നിങ്‌സ് മൂന്നിന് 157.