കണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് :എ.കെ.ആന്റണി

single-img
2 February 2014

antonyകണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. രാഷ്ട്രീയ ഭേദമന്യയാണ് വിമാനത്താവളത്തിനായി എല്ലാവരും പ്രവർത്തിച്ചത് ആ കൂട്ടായ്മ വളരണമെന്നും ആന്റണി പറഞ്ഞു. കേരളം വികസനത്തിന് പാകമായ സംസ്ഥാനമാണ്. അടിസ്ഥാന സൗകര്യ വികസനം കൂടിയുണ്ടായാൽ മറ്റേതൊരു സംസ്ഥാനത്തെയും കേരളത്തിന് കടത്തിവെട്ടാനാകും. ഒറ്റയ്ക്ക് നിന്നാൽ മുന്നേറാനാവില്ലെന്ന് മനസിലാക്കി വികസനത്തിന് കൂട്ടായി പ്രയത്നിക്കണമെന്നും ആന്റണി നിർദ്ദേശിച്ചു. വിമാനത്താവളത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിമാനത്താവളത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ഏപ്രിലിൽ തുടങ്ങുമെന്ന് ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ടെണ്ടർ നടപടികൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.