ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹം നടത്തും എന്ന് കവയിത്രി സുഗതകുമാരി

single-img
2 February 2014

sugathaആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്  വിമാനത്താവള വിരുദ്ധ ഏകോപന സമിതി ഈ മാസം 10 മുതൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും എന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. . ആറന്മുള ഐക്കര ജംഗ്ഷനിൽ  വൈകിട്ട് 5.30 ന്  ആറന്മുളയിലെ പരമ്പരാഗത കർഷകരുടെ പ്രതിനിധിയും  പുതിയ തലമുറയിലെ ഒരു കുട്ടിയും  ജനനേതാക്കന്മാരും  മത -സാംസ്കാരിക നേതാക്കളും ഒത്തുചേർന്ന് ദീപം കൊളുത്തിയാണ് സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയെന്ന് കവയിത്രി സുഗതകുമാരി പത്രസമ്മേളനത്തിൽ പറഞ്ഞു. ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയുമായെത്തും. കേരളത്തിന്റെ അവസാന പച്ചപ്പും സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഈ ചരിത്രപോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് സുഗതകുമാരി പറഞ്ഞു. . ആര്‍ക്കും വേണ്ടാത്ത വിമാനത്താവള പദ്ധതി കൊണ്ടുവരുന്നതില്‍ ദുരൂഹതയുണ്ടെന്ന് സി.പി.എം നേതാവ് എം. വിജയകുമാര്‍ ആരോപിച്ചു. നിയമസഭാ കമ്മിറ്റി പോലും ആറന്മുള വിമാനത്താവളം കൊണ്ടുവരാന്‍ പാടില്ലയെന്ന് തീരുമാനമെടുത്തിട്ടും സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്ന് മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. .മുല്ലക്കര രത്നാകരൻ,  എം.എ .ബേബി,  എം. വിജയകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.