ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് കരണത്ത് അടി

single-img
2 February 2014

hoodaഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് കരണത്ത് അടിയേറ്റു.പാനിപ്പട്ടില്‍ നടന്ന കോണ്‍ഗ്രസ് റാലിക്കിടെ അഞ്ജാതന്‍ ഹൂഡെയുടെ കരണത്തടിക്കുകയായിരുന്നു. ഹൂഡ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ കയറിയാണ് യുവാവ് അക്രമം കാണിച്ചത്. യുവാവിനെ ഉടനടി പോലീസ് പിടികൂടി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. .ഇസഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡ. ചണ്ഡീഗഡില്‍ നിന്നും 170 കിമീ അകലെ പാനിപ്പട്ടിലാണ് റോഡ് ഷോ നടന്നത്. കനത്ത സുരക്ഷാവലയത്തിലും മുഖ്യമന്ത്രിക്ക് അടിയേറ്റത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കനത്ത പ്രഹരമായി. അതേസമയം യുവാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല