നികുതി വെട്ടിച്ച് ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്ത കേസില്‍ മലയാളി അലക്സ് സി .ജോസഫ് ഡല്‍ഹിയില്‍ പിടിയിലായി .

single-img
2 February 2014

adamനികുതി വെട്ടിച്ച് ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്ത കേസില്‍ വിവിധ ഏജന്‍സികള്‍ തെരയുന്ന മലയാളി അലക്സ് സി .ജോസഫ്  ഡല്‍ഹിയില്‍ പിടിയിലായി . ഇയാളെ ഇന്ന്‌ ചെന്നെയിലേയ്‌ക്ക് കൊണ്ടുപോകും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനായാണ്‌ ഇയാളെ ചെന്നൈയിലേക്കു കൊണ്ടുപോകുന്നത്‌. ശനിയാഴ്ച താജ് പാലസ് ഹോട്ടലില്‍ നിന്നാണ് 27 ലക്ഷം രൂപയുമായി ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത് . കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കു കൈമാറാനുള്ള പണമാണ് ഇതെന്നാണ് ഇയാള്‍ പറഞ്ഞത് . പത്തനം തിട്ട തടിയൂര്‍ സ്വദേശിയാണിയാള്‍ .ബിസിനസുകാര്‍, രാഷ്ടീയ നേതാക്കള്‍, സിനിമാ താരങ്ങള്‍ എന്നിവര്‍ക്ക് , ഉപയോഗിച്ച കാറെന്ന വ്യാജേന പുതിയ കാറുകള്‍ ഇറക്കുമതി ചെയ്യുകയാണ് ഇയാളുടെ പതിവ് .

ഡല്‍ഹിയിലെ ഉന്നതരുമായി അടുത്ത ബന്ധം ഇയാള്‍ക്കുണ്ടെന്നും ആഡംബര കാര്‍ ഇറക്കുമതിയില്‍ 500 കോടിയുടെ നികുതി വെട്ടിപ്പു നടത്തിയ കേസില്‍ ഡല്‍ഹിയിലെ ഉന്നതരെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് സിബിഐ നല്‍കുന്ന റിപ്പോര്‍ട്ട് .ഒരു കേന്ദ്ര മന്ത്രിയുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം ഇപ്പോള്‍ മുന്നേറുന്നത് . അലക്‌സിന്റെ ജാമ്യാപേക്ഷ രണ്ടു തവണ മദ്രാസ്‌ ഹൈക്കോടതി തള്ളിയിരുന്നു. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നവരുടെ പേരില്‍ ആഢംബരകാറുകള്‍ കടത്തിയാണു ഇയാള്‍ നികുതി വെട്ടിപ്പു നടത്തിയിരുന്നത്‌. 60 കോടിയോളം രൂപ ഖജനാവിനു നഷ്‌ടം വരുത്തിയതായാണ്‌ ഏകദേശ കണക്ക്‌.

സി.ബി.ഐയുടെ ചെന്നൈ യൂണിറ്റാണു ഇയാള്‍ക്കെതിരായ കേസ്‌ അനേ്വഷിക്കുന്നത്‌. ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ച 36 കാറുകള്‍ കസ്‌റ്റംസിനെ സഹായത്തോടെ പിടിച്ചെടുത്തിരുന്നു. നികുതി വെട്ടിച്ചു കടത്തുന്ന ആഢംബര കാറുകള്‍ രാഷ്‌ട്രീയചലച്ചിത്രരംഗത്തെ പ്രമുഖര്‍ക്കാണ്‌ എത്തിച്ചുകൊടുത്തിരുന്നത്‌. ഇവരാണ്‌ അലക്‌സിനെ ഇത്രയും കാലത്തെ ഒളിജീവിതത്തിനു സഹായിച്ചെതന്നു കരുതുന്നു.