സമുന്നതനായ മുസ്ലീം പണ്ഡിതന്‍ ഉള്ളാള്‍ തങ്ങള്‍ അന്തരിച്ചു

single-img
1 February 2014

ullal photoസമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ അന്തരിച്ചു. ശനിയാഴ്ച ഉച്ചക്ക് 3.40ഓടെ പയ്യന്നൂരിലെ എട്ടിക്കുളത്തുള്ള സ്വവസതിയില്‍ ആയിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് എട്ടിക്കുളത്ത് നടക്കും.

തങ്ങളുടെ മുന്‍ഗാമികള്‍ എണ്ണൂറിലേറെ വര്‍ഷം മുമ്പു യെമനിലെ ഹളര്‌മൌത്തില്‍ നിന്നും കേരള ത്തിലെത്തിയ, പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ സന്താന പരമ്പരയില്‍ പെട്ട ഉള്ളാള്‍ സയ്യിദു അഹ്മദ് ജമാലുദ്ധീന്‍ ബുഖാരി ആണ്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് താമസമാക്കിയ അദ്ദേഹം മതപ്രചാരണ രംഗത്ത് സജീവമായി, ഇദ്ദേഹത്തിനെ പിന്മുറക്കാരാണ് കേരളത്തിലെ സയ്യിദു കുടുംബങ്ങളിലെ (തങ്ങള്മാണര്‍) ബുഖാരി വംശം . അഹമ്മദാബാദിലെ പ്രശസ്തരായ ഖുത്ത് ബെ ആലം ബുഖാരി, ഷാഹി ആലം ബുഖാരി തുടങ്ങിയവരൊക്കെ ഈ പരമ്പരയില്‍ പെട്ടവരാണ്.

രാമന്തളിയിലെ സയ്യിദു അഹമ്മദ് കോയമ്മ തങ്ങളുടെ മകള്‍ ഫാത്തിമ ബീവിയാണ് ഭാര്യ. സയ്യിദ് ഇമ്പിച്ചി കോയമ്മ തങ്ങള്‍ , സയ്യിദു ഫസല്‍ കോയ തങ്ങള്‍, ബീക്കുഞ്ഞി, മുത്തുബീവി, എകുഞ്ഞാറ്റ ബീവി, ചെറിയ ബീവി, റംല ബീവി എന്നിവര്‍ മക്കളാണ്.