തിരുവനന്തപുരത്ത് ഓട്ടോ റിക്ഷയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു

single-img
1 February 2014

rape-Logo--തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ വെച്ച് പീഡിപ്പിച്ചു.പൂജപ്പുര  മഹിളാ മന്ദിരത്തിലെ അന്തേവാസിയായ 18 വയസ്സുള്ള പെൺകുട്ടിയെയാണ്  ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മണക്കാട്, കാലടിക്കടുത്തുള്ള  താമരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഹരിശങ്കറിനെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

തമ്പാനൂരിൽ നിന്ന് കിഴക്കേകോട്ടയിലേക്ക് പോകാന്‍ വേണ്ടി ഓട്ടോറിക്ഷയില്‍ കയറിയ പെണ്‍കുട്ടിയെ ഹരിശങ്കര്‍ മെഡിക്കല്‍ കോളേജ് ഭാഗത്തേയ്ക്ക് കൊണ്ടുപോകുകയും ആളൊഴിഞ്ഞ ഒരു സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. .കാഴ്ചയ്ക്ക് മങ്ങലുണ്ടായിരുന്ന പെൺകുട്ടിയാണു പീഡനത്തിനു ഇരയായിരിക്കുന്നത്.പീഡനത്തിനു ശേഷം മറ്റൊരിടത്ത് പെണ്‍കുട്ടിയെ ഇറക്കിവിട്ട ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നു.

ഇത് കണ്ട ഒരു സ്ത്രീ ഓട്ടോറിക്ഷയുടെ നമ്പര്‍ കുറിച്ചെടുത്തു പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.