ജയില്‍ചട്ട ലംഘനത്തിന് ടിപി കേസ് പ്രതികള്‍ക്കെതിരേ കേസ്

single-img
1 February 2014

1385993405_tp1വിയ്യുര്‍ ജയിലില്‍ കഴിയുന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കെതിരേ ജയില്‍ചട്ട ലംഘനത്തിന് കേസെടുത്തു. ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിയ്യൂര്‍ പോലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജയിലിലെ അച്ചടക്കം പാലിക്കുന്നില്ലെന്നും വാര്‍ഡര്‍മാരോട് മോശമായി പെരുമാറുന്നുവെന്നും കാണിച്ചാണ് കേസെടുത്തത്. പ്രതികളെ ജയിലധികൃതര്‍ മര്‍ദിച്ചുവെന്നാണ് കഴിഞ്ഞ ദിവസം ഇവര്‍ ആരോപണമുയര്‍ത്തിയിരുന്നു. ഇതതേതുടര്‍ന്ന് ഇടത് എംഎല്‍എമാര്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചിരുന്നു.

ഒമ്പത് പ്രതികള്‍ക്കെതിരേയാണ് ജയില്‍ചട്ട ലംഘനം ചുമത്തിയത്. വ്യാഴാഴ്ച രാത്രി ജയിലിലെത്തിയപ്പോള്‍ മുതല്‍ അച്ചടക്കലംഘനം നടത്തുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. വാര്‍ഡര്‍മാര്‍ക്കെതിരേ തട്ടിക്കയറുകയും അവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ജയിലില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.