തായ്‌ലന്‍ഡ് തെരഞ്ഞെടുപ്പില്‍ അക്രമം നടന്നാല്‍ പോളിംഗ് ബൂത്തുകള്‍ അടച്ചിടുമെന്ന് ഷിനവത്ര

single-img
1 February 2014

Shinawatraതായ്‌ലന്റില്‍ നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അക്രമം നടന്നാല്‍ പോളിംഗ് ബൂത്തുകള്‍ അടച്ചിടുമെന്ന് യിംഗ്‌ലക്ക് ഷിനവത്ര. അക്രമം നേരിടേണ്ടിവരുന്ന പോളിംഗ് ബൂത്തുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷനും അറിയിച്ചു.

നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുമെന്നാണു പ്രക്ഷോഭകരുടെ ഭീഷണി. നവംബറിലാണ് യിംഗ്‌ലക്കിന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിച്ചത്. തനിക്കു ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിക്കാന്‍ യിംഗ്‌ലക് തയാറായെങ്കിലും അവര്‍ രാജിവയ്ക്കാതെ പിന്‍മാറില്ലെന്നാണു പ്രക്ഷോഭകരുടെ നിലപാട്.