മഹാരാഷ്ട്ര സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 23 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ

single-img
1 February 2014

300px-MaharashtraGadchiroliമഹാരാഷ്ട്രയില്‍ ജല്‍ഗാവോണ്‍ ജില്ലയിലെ വന്‍ജാരി ഗ്രാമത്തിലുള്ള സിലാ പരിഷത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 23 കുട്ടികള്‍ അവശനിലയിലായി. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നു. ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഉടന്‍തന്നെ അസ്വസ്ഥത അനുഭവപ്പെട്ട് അവശരായതിനാല്‍തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 23 പേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.