കേന്ദ്ര എജന്‍സികള്‍വഴി റബ്ബര്‍സംഭരിക്കുന്നതിനെക്കുറിച്ച് പരിശോധിക്കും

single-img
1 February 2014

rubberകേന്ദ്ര എജന്‍സികള്‍വഴി റബ്ബര്‍സംഭരിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രവാണിജ്യ മന്ത്രി ആനന്ദ്ശര്‍മ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍സംഭരണവുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റബ്ബറിന്റെ വിലയിടിവ് തടയാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടിരുന്നു.വാണിജ്യമന്ത്രാലയം മുന്‍കൈയെടുത്ത് റബ്ബര്‍ സംഭരണത്തിന് നടപടി സ്വീകരിക്കുക, സംഭരണത്തിന് സംസ്ഥാനത്തിന് സാമ്പത്തികസഹായം നല്‍കുക എന്നീ നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി വാണിജ്യമന്ത്രിക്കുമുന്നില്‍ വെച്ചത്. എന്നാല്‍ ചട്ടപ്രകാരം സംസ്ഥാനത്തിന് സാമ്പത്തികസഹായം നല്‍കുക ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് എജന്‍സികള്‍വഴി സംഭരണമാര്‍ഗം ഉദ്ദേശിക്കുന്നത്.റബ്ബര്‍സംഭരണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 10 കോടിയാണ് ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത്. ആവശ്യാനുസരണം കൂടുതല്‍തുക ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.