ടി.പി. വധക്കേസ് പ്രതികള്‍ക്ക് മര്‍ദനം ജയില്‍ ഡിജിപി അന്വേഷിക്കുമെന്ന് ചെന്നിത്തല

single-img
1 February 2014

RAMESHടി.പി കേസ് പ്രതികള്‍ക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റ സംഭവം ജയില്‍ ഡിജിപി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും പി. ജയരാജനും ജയില്‍ സന്ദര്‍ശിച്ചതിനു തൊട്ടപിന്നാലെയാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്. സിപിഎം നേതാക്കളുടെ സന്ദജര്‍ശനത്തോടെ, ടിപി കേസിലെ പാര്‍ട്ടിയുടെ ബന്ധം തെളിഞ്ഞുവെന്നും ചെന്നിത്തല അറിയിച്ചു.

അതേസമയം, പ്രതികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റെന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.