ആഭ്യന്തരമന്ത്രി കെപിസിസി പ്രസിഡന്റായി തുടരുന്നത് അനുചിതമെന്ന് പിണറായി

single-img
1 February 2014

pinarayi-press-meet__smallആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരുന്നത് അനുചിതമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആഭ്യന്തരമന്ത്രി സ്ഥാനം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുള്ളതല്ല. മന്ത്രി ഒരു കക്ഷിയുടെ പ്രസിഡന്റായി തുടരുകയാണ്. കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവമാണിതെന്നും പിണറായി കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തല മന്ത്രിയായതോടെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയല്ല കൂടുതല്‍ വഷളാകുകയാണു ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.