പത്തനംതിട്ടയില് ബി.ജെ.പി സ്ഥാപിച്ച ബോര്ഡുകള് നശിപ്പിച്ചു.

single-img
1 February 2014

b.j.p photoപത്തനംതിട്ട:- ഫെബ്രുവരി 9 നു തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി പങ്കെടുക്കുന്ന മഹാസമ്മേളനത്തിന്റ് പ്രചരണാര്‍ത്ഥം ജില്ലയുടെ വിവിധഭാഗങ്ങളിലായി സ്ഥാപിച്ച 100 ഓളം ഫളക്സ് ബോര്‍ഡുകളില്‍ 93 എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ തീവ്രവാദ ശക്തികള്‍ നശിപ്പിച്ചതായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.ജി ഉണ്ണിക്രിഷ്ണന്‍ ആരോപിച്ചു. സംസ്ഥാനത്ത് മുഴുവന്‍ സ്ഥാപിക്കപ്പെട്ട ബോര്‍ഡുകളില്‍ പത്തനംതിട്ടയില്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളുവെന്നും ഇതിനെതിരെ ശക്തമായ ഒരന്വേഷണം പോലീസിന്റ് ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ ,വരും ദിവസങ്ങളില്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ബി.ജെ.പി ജില്ലാ ഘടകം പ്രസ്താവിച്ചു.