പഠിക്കുന്ന കാര്യത്തില്‍ താന്‍ മടിയനായിരുന്നുവെന്ന് ഒബാമ

single-img
1 February 2014

obamaസ്‌കൂളില്‍ പഠിക്കുന്ന കാര്യത്തില്‍ താനൊരു മടിയാനായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ടെന്നസിയിലെ ഒരു പരിപാടിയില്‍, വിദ്യാഭ്യാസം സംബന്ധിച്ച പ്രഭാഷണത്തിനിടെയാണ് ഒബാമ തന്റെ സ്‌കൂള്‍ കാലം അനുസ്മരിച്ചത്.

പുലര്‍ച്ചെ അഞ്ചിനു മുമ്പേ ഉണരുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല, അമ്മയുടെ നിര്‍ബന്ധം മൂലമായിരുന്നു ഇത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധ്യമുണ്ടായിരുന്ന അമ്മ തന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു. കുട്ടിക്കാലം ഇന്ത്യഷ്യേയിലായിരുന്നതിനാല്‍ അമേരിക്കന്‍ പാഠ്യപദ്ധതിയില്‍ താന്‍ പിറകിലാകരുതെന്ന് അമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ഒബാമ പറഞ്ഞു.