ഫെബ്രുവരി പകുതയോടെ ജന ലോക്പാല്‍ പാസാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

single-img
1 February 2014

delhi_assemblyനിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തു ഈ മാസം പകുതിയോടെ ജന ലോക്പാല്‍ പാസാക്കുമെന്നു ഡല്‍ഹി സര്‍ക്കാര്‍. എന്നാല്‍ ബില്ലിന് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന ഡല്‍ഹി മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരുമെല്ലാം ഡല്‍ഹി ലോകായുക്ത ബില്‍ എന്ന പേരില്‍ തയാറാക്കിയിരിക്കുന്ന കരടു ബില്‍ അനുസരിച്ചു ലോകായുക്തയുടെ കീഴില്‍ വരും. ഡല്‍ഹി സര്‍ക്കാരിന്റെ കീഴില്‍ അല്ലാത്ത പോലീസിനെയും ഡല്‍ഹി വികസന അതോറിറ്റിയെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ അംഗീകരിച്ചു.