18-മത് കോഴഞ്ചേരി പുഷ്പമേള-മദ്ധ്യതിരുവിതാംകൂര് ദേശീയമേള ഫെബ്രുവരി 17 മുതല് 23 വരെ

single-img
1 February 2014

flower showപത്തനംതിട്ട:- 18 മത് കോഴഞ്ചേരി പുഷ്പമേള മദ്ധ്യതിരുവിതാംകൂര്‍ ദേശീയമേള ഫെബ്രുവരി 17 മുതല്‍ 23 വരെ കോഴഞ്ചേരി പഞ്ചായത്തു സ്റ്റേഡിയത്തില്‍ നടത്തപ്പെടുകയാണ്‍. ഇത്തവണ കോഴഞ്ചേരി അഗ്രി ബളോക്ക് പഞ്ചായത്തുകള്‍, സമീപ ഗ്രാമപഞ്ചായത്തുകള്‍, സെന്റ് തോമസ് കോളേജ്, മൌണ്ട് സിയോന്‍ ഗ്രൂപ്പ്, സംസ്ഥാന ക്രിഷി വകുപ്പ്, വനം വകുപ്പ്, ഫിഷറീസ്,ആരോഗ്യ വകുപ്പ്, വ്യാപാര വ്യവസായി ഏകോപന സമിതി, സന്നദ്ധസംഘടനകള്‍, ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍, പ്രമുഖ വ്യവസായഗ്രൂപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‍ പുഷ്പമേള നടത്തപ്പെടുന്നത്. മേളയില്‍ ശ്രദ്ധേയമായ എക്സിബിഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഐ.എസ്.ആറ്.ഒ ,പ്രിയദര്‍ശിനി പളാനിറ്റോറിയം, വെള്ളായണി കാര്‍ഷിക കോളേജ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് ഓഷ്യന്‍ സ്റ്റഡീസ് എന്നിവയുടെ സ്റ്റാളുകള്‍ വിജ്ഞാനപ്രദമാണ്‍. കഫേ കുടൂംബശ്രീയുടെ സംസ്ഥാന ടീം എത്തുന്നതോടെ മലബാര്‍,മദ്ധ്യകേരളം, തെക്കന്‍ തിരുവിതാംകൂര്‍ മേഖലകളിലെ ഭക്ഷ്യരുചിക്കുട്ടുകള്‍ ഇന്നാട്ടുകാര്‍ക്കും അനുഭവവേദ്യമാകും. ഒരുക്കങ്ങള്‍ സജീവമായി മുന്നേറുന്നുവെന്ന് അഗ്രിഹോര്‍ട്ടി സൊസൈറ്റി പ്രസിഡന്റ് വിക്റ്റര്‍ റ്റി തോമസ് അറിയിച്ചു.