സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന് ഇന്ന് വയലാറില്‍ തുടക്കമാകും.

single-img
1 February 2014

keralaസി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന് ഇന്ന്  വയലാറില്‍ തുടക്കമാകും. മൊത്തം 140 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന മാര്‍ച്ചിന് 126 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.’മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി ആണ് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കേരള രക്ഷാമാർച്ച്‌ നടത്തുന്നത്.ഫിബ്രവരി ഒന്നിന് വയലാറില്‍നിന്നും ആരംഭിക്കുന്ന മാര്‍ച്ച് 26ന് കോഴിക്കോട്ട് സമാപിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെല്‍ രൂപവത്കരിക്കപ്പെട്ട സ്ഥലമാണ് കോഴിക്കോട്.വയലാറില്‍ ഫിബ്രവരി ഒന്നിന് വൈകിട്ട് മൂന്നിന്‌നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷതവഹിക്കും. സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യത്തിന് പുറമെ വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, വര്‍ഗീയതയെ ചെറുക്കുക, സോളാര്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുക, അഴിമതി തടയുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തിയാണ് കേരള രക്ഷാമാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് പിണാറായി വിജയന്‍ പറഞ്ഞു.കേരളം കൈവരിച്ച നേട്ടങ്ങളായി കരുതപ്പെടുന്ന ഭൂപരിഷ്‌കരണം, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ ഇവയെല്ലാം യു.ഡി.എഫ്. സര്‍ക്കാര്‍ തകര്‍ത്തുകഴിഞ്ഞു. അങ്ങനെ സമസ്തമേഖലകളിലും തകര്‍ച്ച നേരിടുന്ന കേരളത്തെ രക്ഷിക്കുന്നതിനാണ് കേരള രക്ഷാമാര്‍ച്ചെന്നും പിണറായി പറഞ്ഞു.