മൈക്രോസോഫ്‌റ്റിന്റെ തലപ്പത്തേക്ക് ഒരു ഇന്ത്യാക്കാരന്‍?

single-img
1 February 2014

sathyaലോകത്തിലെ ഏറ്റവും വലിയ സോഫ്‌റ്റ്വേര്‍ കമ്പനിയായ മൈക്രോസോഫ്‌റ്റിന്റെ തലപ്പത്തേക്കും ഒരു ഇന്ത്യാക്കാരന്‍. ഇന്ത്യക്കാരനായ സത്യ നടെല്ലയുടെ പേരാണ് സിഇഒ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇപ്പോഴത്തെ സിഇഒ സ്റ്റീവ് ബള്‍മര്‍ അടുത്തവര്‍ഷം വിരമിക്കാനിരിക്കുകയാണ്.സത്യയ്‌ക്കൊപ്പം ഈ സ്‌ഥാനത്തേക്ക്‌ പരിഗണിക്കപ്പെടുന്ന മറ്റ്‌ രണ്ടു പേരുകള്‍ സ്‌ട്രാറ്റജീ ഹെഡും മൈക്രോസോഫ്‌റ്റ് 2011 ല്‍ ഏറ്റെടുത്ത സ്‌കൈപ്പിന്റെ മുന്‍ സിഇഒ യുമായ ടോണി ബേറ്റ്‌സിന്റെയും നോക്കിയ മുന്‍തലവന്‍ സ്‌റ്റീഫന്‍ ഈലോപ്പിന്റെയും പേരുകളാണ്‌. എന്നാല്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌ സത്യയ്‌ക്കാണ്‌.46 കാരനായ സത്യ നടെല്ല ഹൈദരാബാദില്‍ ആണ് ജനിച്ചത്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ സത്യ ഉപരിപഠനം പൂര്‍ത്തിയാക്കിയത് അമേരിക്കയിലാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ അമേരിക്കയില്‍ നിന്ന് ബിരുദം നേടി. അമേരിക്കന്‍ എംബിഎയും സ്വന്തമാക്കി. നിലവില്‍ മൈക്രോസോഫ്റ്റ് സെര്‍വര്‍ ആന്‍ഡ് ടൂള്‍സിന്റെ വൈസ് പ്രസിഡന്റ് ആണ്.

കമ്പനിയിലെ ഇത്രയും നാളത്തെ പ്രവര്‍ത്തി പരിചയമാണ് സത്യയെ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള പ്രധാന കാരണം. സത്യയുടെ അച്ഛന്‍ ബിഎന്‍ യുഗാന്ധര്‍ വിരമിച്ച ഐഎഎസ് ഓഫീസര്‍ ആണ്. ഇദ്ദേഹം മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ സെക്രട്ടറി ആയിരുന്നു. ആസൂത്രണസമിതി അംഗവും ആയിരുന്നു ഇദ്ദേഹം.സണ്‍ മൈക്രോസിസ്റ്റം എന്ന കമ്പനിയില്‍ ആയിരുന്നു സത്യ ജോലി തുടങ്ങിയത്. പിന്നീട് 1992 ല്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നു. ഇപ്പോള്‍ മൈക്രോസോഫ്റ്റില്‍ 22 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ കമ്പനി ചെയര്‍മാനിയി തിരിച്ചുകൊണ്ടുവരാനുളള ശ്രമവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.