പള്ളി തര്‍ക്കം : കാതോലിക്ക ബാവയെ അറസ്റ്റ് ചെയ്തു

single-img
1 February 2014

 

Seminaryതൃക്കുന്നത്ത് സെമിനാരിയില്‍ സഭാതര്‍ക്കത്തെ തുടര്‍ന്ന് കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പോലീസ് അറസ്റ്റ് ചെയ്തു. വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനാണ് പോലീസ് നടപടി. ബാവയ്‌ക്കൊപ്പം അഞ്ച് മെത്രാപ്പൊലീത്തമാരെയും പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നത്ത് പള്ളി പോലീസ് പൂട്ടി മുദ്ര വെക്കുകയും മുഴുവന്‍ വിശ്വാസികളെയും പള്ളിയില്‍ നിന്ന് മാറ്റുകയും ചെയ്തു. ഇതിനിടെ കാതോലിക്ക ബാവക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തൃക്കുന്നത്ത് സെമിനാരിയോട് ചേര്‍ന്നുള്ള പള്ളിയില്‍ പുലര്‍ച്ചെ 4 മണിയോടെ കാതോലിക്ക ബാവയുടെ നേതൃത്ത്വത്തില്‍ പൂട്ട് പൊള്ളിച്ച് ഒരു സംഘം വിശ്വാസികള്‍ കുര്‍ബാന അര്‍പ്പിച്ചതിനാണ് ബാവയെ പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കുന്നത്ത് സെമിനാരിയും പള്ളിയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥത സംബന്ധിച്ചുള്ള സഭാതര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ 32 വര്‍ഷമായി അടച്ചിട്ടിരുന്ന ആലുവ തൃക്കുന്നത്ത് സെമിനാരി ജനുവരി 22നായിരുന്ന ആരാധനക്ക് വേണ്ടി തുറന്നു കൊടുത്തത്.