നടി ആന്‍ അഗസ്റ്റിന്‍ നാളെ വിവാഹിതയാകും

single-img
1 February 2014

ann-augustine-engagement-photos9യുവനടിയും അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളുമായ ആന്‍ അഗസ്റ്റിന്റെയും പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണിന്റെയും വിവാഹം ഞായറാഴ്ച നടക്കും. ചേര്‍ത്തല സെന്റ് സെബാസ്റ്റ്യന്‍ പളളിയില്‍നാളെയാണ് വിവാഹം നടക്കുന്നത്.

2010ല്‍ ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്കെത്തുന്നത്.2011ല്‍ ചാപ്പാകുരിശ് സിനിമയിലൂടെയാണ് ജോമോന്‍ ടി. ജോണ്‍ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നത്. തിര, എബിസിഡി, ബ്യൂട്ടിഫുള്‍, തട്ടത്തിന്‍മറയത്ത്, പോപ്പിന്‍സ്, അയാളും ഞാനും തമ്മില്‍ തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ജോമോന്‍.