കൊട്ടാരത്തിലെ ശല്യപ്പെടുത്തല്‍; ഒടുവില്‍ അഭിമന്യൂ കുടുങ്ങി

single-img
1 February 2014

Palace_of_Trivandrumകവടിയാര്‍ കൊട്ടാരത്തിലെ രാജകുടുംബാംഗത്തെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ കേസില്‍ആലപ്പുഴ കായംകുളം പള്ളിക്കല്‍ നടുവിലേ മുറി സതി ഭവനില്‍ അഭിമന്യു (34) പേരൂര്‍ക്കട പോലീസിന്റെ പിടിയിലായി.

കൊട്ടാരത്തിലെ ലാന്റ് ഫോണില്‍ വിളിച്ച് രാജകുടുംബാഗത്തെ അസഭ്യംപറഞ്ഞുകൊണ്ടിരുന്നതാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ശല്യം സഹിക്കാതായതോടെ കൊട്ടാരം അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. അഭിമന്യുവിനെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പേരൂര്‍ക്കട എസ്.ഐ സൈജുനാഥ് പറഞ്ഞു.