ഏറ്റവും വലിയ അഴിമതിക്കാരുടെ പട്ടിക: കേജ്രിവാളിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് നിതിന്‍ ഗഡ്കരി

single-img
1 February 2014

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ പ്രസിദ്ധീകരിച്ച ഏറ്റവും വലിയ അഴിമതിക്കാരുടെ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനു ബിജെപി നേതാവ് നിതിന്‍ ഗഡ്കരി കെജരിവാളിനു വക്കീല്‍ നോട്ടീസ് അയച്ചു.പട്ടികയില്‍ നിന്നും തന്റെ പേര് പിന്‍വലിച്ചു നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും എന്നാണു ഗഡ്കരിയുടെ ഭീഷണി.

തന്റെ അഭിഭാഷകന്‍ മുഖേനയാണ് ഗഡ്കരി ഈ നോട്ടീസ് അയച്ചത്.തനിക്കെതിരെ ഉള്ള ആരോപണങ്ങള്‍ നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമാണെന്ന് നോട്ടീസില്‍ പറയുന്നു.