ആം ആദ്മിക്കാര്‍ പോലുമറിഞ്ഞില്ല; ഡല്‍ഹിയില്‍ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു

single-img
1 February 2014

aapഎഎപി സര്‍ക്കാരിന്റെ വൈദ്യുത നിരക്കുകള്‍ പകുതിയാക്കുമെന്ന വാഗ്ദാനങ്ങള്‍ വെറും വാഗ്ദാനങ്ങളായി തന്നെ നിലനില്‍ക്കും. വൈദ്യുതി നിരക്കുകുറയ്ക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കവെ എഎപിക്ക് തിരിച്ചടി നല്‍കികൊണ്്ട് സ്വകാര്യവൈദ്യുതി വിതരണ കമ്പനികള്‍ താരിഫുകള്‍ വര്‍ധിപ്പിച്ചു.

എട്ട് ശതമാനം വരെ സര്‍ചാര്‍ജ് വര്‍ധിപ്പിച്ചാണ് വൈദ്യുതി കമ്പനികള്‍ ഡല്‍ഹിയിലെ ജനങ്ങളില്‍ അധിക ഭാരം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ബിഎസ്ഇഎസ് യമുന പവര്‍ ലിമിറ്റഡ് 8 ശതമാനം വര്‍ധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. ബിഎസ്ഇഎസ് രാജധാനി പവര്‍ ലിമിറ്റഡ് ആറു ശതമാനം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ടാറ്റ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് 7 ശതമാനവും വര്‍ധിപ്പിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ വ്യക്തമാക്കി.