ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ബഹുഗുണ രാജിവെച്ചു

single-img
31 January 2014

vijay-bahuguna_10ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിവെച്ചു. രാജ്ഭവനിലെത്തി ബഹുഗുണ ഗവര്‍ണര്‍ ആസിസ് ഖുറേഷിക്ക് കത്ത് കൈമാറി. കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ രക്ഷപ്രവര്‍ത്തനങ്ങളില്‍ മന്ത്രിസഭയ്ക്ക് വീഴ്ച പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജിയെന്ന് സൂചന. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാതലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ രാജിയെന്നാണ് വിശദീകരണം. കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് ആയിരിക്കും പുതിയ മുഖ്യമന്ത്രി എന്നാണ് റിപ്പോര്‍ട്ട്. നേരത്തേ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും സംസ്ഥാന അധ്യക്ഷന്‍മാരെയും പാര്‍ട്ടി മാറ്റിയിരുന്നു.