കടല്‍ക്കൊല: സുവ പുനഃപരിശോധിച്ചേക്കും

single-img
31 January 2014

Italianഇറ്റാലിയന്‍ നാവികര്‍ പ്രതികളായുള്ള കടല്‍ക്കൊലക്കേസില്‍ പ്രതികക്കെതിരെ സുവ നിയമ പ്രകാരം കുറ്റം ചുമത്താനുള്ള തീരുമാനം പുനഃപരിശോധിച്ചേക്കും. ഇതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

നാവികര്‍ക്കു വധശിക്ഷ ലഭിക്കുന്നതു ഒഴിവാക്കാന്‍ കഴിയുമോയെന്നു പരിശോധിക്കാനാണു നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ നീക്കം. ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ സുവ നിയമ പ്രകാരം കുറ്റം ചുമത്തുന്നതിനെതിരേ ഇറ്റലിയും യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.