മോഡിയുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ശരദ് പവാര്‍ നിഷേധിച്ചു

single-img
31 January 2014

എന്‍സിപി അദ്ധ്യക്ഷന്‍ ശരദ്പവാറും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നതരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരദ് പവാര്‍ നിഷേധിച്ചു.താന്‍  ജനുവരി 17-നു മോഡിയുമായി കൂടിക്കാഴ്ച നടത്തി എന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തികഞ്ഞ അസംബന്ധവും സത്യവിരുദ്ധവും ആണെന്ന് പവാര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.താന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും മോഡിയെ  കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാധ്യത  വിലയിരുത്താനായിരുന്നു ചര്‍ച്ചയെന്നായിരുന്നു വാര്‍ത്തകള്‍. നരേന്ദ്ര മോദിക്കനുകൂലമായി എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ സംസാരിച്ചതിന് പിന്നാലെയാണ് ശരദ്പവാറും നരേന്ദ്രമോദിയും തമ്മില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.