രാജ്യം നാണക്കേടിന്റെ പരകോടിയില്‍; കൂട്ടമാനഭംഗത്തിനിരയായ ആഞ്ചാം ക്ലാസുകാരി പ്രസവിച്ചു

single-img
31 January 2014

Know-how-year-o5179സ്ത്രീ പീഡനത്തിന്റെ കണക്കെടുപ്പില്‍ രാജ്യം നാണക്കേടിന്റെ പരകോടിയില്‍. രാജസ്ഥാനിലെ ഗാധി നഗരത്തില്‍ കൂട്ടമാനഭംഗത്തിനിരയായ ബധിരയും മൂകയുമായ അഞ്ചാം ക്ലാസുകാരി ബാലിക കുട്ടിക്ക് ജന്മം നല്‍കി. ബധിരമൂകര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ അഞ്ചാംക്ലാസുകാരിയാണ് മാസം തികയാതെ പ്രസവിച്ചത്.

കഴിഞ്ഞ മെയ് ജൂണ്‍ മാസത്തില്‍ മധ്യവേനലവധിക്ക് വീട്ടില്‍ പോയ സമയത്ത് ഗ്രാമത്തിലെ പെട്രോള്‍ പമ്പില്‍വച്ചാണ് പെണ്‍കുട്ടി ക്രൂരമായ മാനഭംഗത്തിനിരയായത്. സ്‌കൂളില്‍ തിരികെയെത്തിയ പെണ്‍കുട്ടി കഴിഞ്ഞ 25 ന് അവശയായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെവച്ച് പ്രസവിക്കുകയുമായിരുന്നു.

ആശുപത്രിയില്‍ പ്രവേശിച്ചശേഷമാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. അപ്പോള്‍തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവം കടലാസില്‍ എഴുതിയാണ് പെണ്‍കുട്ടി പോലീസിനോട് വിശദീകരിച്ചത്.

എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നുവെന്നും അവര്‍ ഈ വിവരം മറച്ചുവക്കുകയായിരുന്നുവെന്നും കരുതുന്നതായി പോലീസ് പറഞ്ഞു.