തമിഴ്‌നാട്ടില്‍ പാരച്യൂട്ട് അപകടം; വനിതാ ഡൈവര്‍ ഭര്‍ത്താവിന് മുന്നില്‍ വീണുമരിച്ചു

single-img
31 January 2014

Parachuteവിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ ചാടിയ വനിതാ ഡൈവര്‍ പാരച്യൂട്ട് തുറന്നു വരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന് മുന്നില്‍ വീണു മരിച്ചു. ബാംഗളൂര്‍ സ്വദേശി രമ്യയാണ് (24) മരിച്ചത്.

ചെന്നൈക്ക് 337 കിലോമീറ്റര്‍ അകലെ സേലത്താണ് അപകടം. എയര്‍ക്രാഫ്റ്റില്‍ നിന്നും മറ്റ് രണ്ടു ഡൈവേഴ്‌സിനൊപ്പം ചാടിയ രമ്യയുടെ പാരച്യൂട്ട് തുറന്ന് വന്നില്ല. ഇതിനെതുടര്‍ന്ന് 10000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

സംഭവത്തില്‍ രമ്യയുടെ ഭര്‍ത്താവ് പോലീസിലും സ്‌കൈഡെവിംഗ് പാരച്യൂട്ട് അസോസിയേഷനും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് രണ്ട് ശട്രയിനര്‍മാരടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.