മുംബൈ പോലീസ് കമ്മിഷണര്‍ രാജി വെച്ചു : ബി ജെ പി ടിക്കറ്റില്‍ മത്സരിക്കാനെന്നു സൂചന

single-img
31 January 2014

മുംബൈ പോലീസ് കമ്മിഷണര്‍ സത്യപാല്‍സിംഗ് സര്‍വീസില്‍ നിന്നും രാജി വെച്ചു. വരുന്ന ലോകസഭാ ഇലക്ഷനില്‍ എം പി സ്ഥാനാര്‍ഥി ആയി മത്സരിക്കാനാണ് രാജി എന്നാണു സൂചന.

“ഇതുവരെ എന്റെ സേവനം മുംബൈയുടെ പരിധികളില്‍ ഒതുങ്ങി നിന്നു. ഇനി എനിക്ക് എന്റെ സേവനം രാജ്യത്തിന് മുഴുവന്‍ ലഭ്യമാക്കണം .” 59 കാരനായ സത്യപാല്‍ പറയുന്നു.എന്നാല്‍ ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആയി  ആണ് താന്‍ മത്സരിക്കുക എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

“ഞാന്‍ ഇതുവരെ ഏതു പാര്‍ട്ടിയില്‍ ചേരണം എന്ന് തീരുമാനിച്ചിട്ടില്ല.തീരുമാനിച്ചാല്‍ ഉടന്‍ നിങ്ങളെ അറിയിക്കാം ” എന്നാണു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം ബിജെപി ടിക്കറ്റില്‍ ആണ് അദ്ദേഹം മത്സരിക്കാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ മുംബൈയില്‍ അങ്ങനെ ഒരു സീറ്റ് അദ്ദേഹത്തിന് കൊടുക്കാന്‍ തീരുമാനിച്ചതായി അറിയില്ല എന്നാണു ബി ജെ പിയുടെ മഹാരാഷ്ട്രാ നേതാക്കളുടെ പ്രതികരണം.

1983-ബാച്ചിലെ ഐ പി എസ് ഓഫീസറായ സത്യപാല്‍ ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ്.ആം ആദ്മി പാര്‍ട്ടി അദ്ദേഹത്തിനെ ക്ഷണിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.