രാഹുലുള്‍പ്പെട്ട അഴിമതിക്കാരുടെ പട്ടികയുമായി കെജരിവാള്‍

single-img
31 January 2014

Kejariwalരാഹുല്‍ ഗാന്ധി മുതലായ പ്രമുഖരുടെ പേരുകളുള്‍പ്പെട്ട അഴിമതിക്കാരായ നേതാക്കളുടെ പട്ടിക തയാറാക്കി അവതരിപ്പിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്. ആംആദ്മിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പട്ടിക അവതരിപ്പിച്ചത്. രാഹുല്‍ ഗാന്ധി, പി. ചിദംബരം, സുശീല്‍ കുമാര്‍ ഷിന്‍ഡെ, വീരപ്പ മൊയ്‌ലി, സല്‍മാന്‍ ഖുര്‍ഷിദ്, കപില്‍ സിബല്‍, കമല്‍ നാഥ്, നിതിന്‍ ഗഡ്കരി, യെദിയൂരപ്പ, മായാവതി, മുലായം സിംഗ്, ശരദ് പവാര്‍, ഫറൂഖ് അബ്ദുള്ള, ജഗ്‌മോഹന്‍ റെഡ്ഡി, അനന്ത് കുമാര്‍, അനുരാഗ് ഥാക്കൂര്‍ എന്നിങ്ങനെ പട്ടിക നീളുമെന്നും കെജരിവാള്‍ പറഞ്ഞു.

അഴിമതിക്കാരായ നേതാക്കള്‍ പാര്‍ലമെന്റില്‍ എത്തുന്നത് തടയുകയാണ് ലക്ഷ്യമെന്ന് കെജരിവാള്‍ പറഞ്ഞു. എന്നാല്‍ അഴിമതിക്കാരായ നേതാക്കളുടെ പേരുകള്‍ ഓരോന്നു വായിക്കുമ്പോള്‍ ജനക്കൂട്ടം എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഈ നേതാക്കളെ തെരഞ്ഞെടുക്കരുതെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടപ്പോഴും ിതുതന്നെയായിരുന്നു സ്ഥിതി. എന്നാല്‍ ഒടുവില്‍ ഈ പട്ടികയിലുള്ളവരെ തെരഞ്ഞെടുക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്കു തീരുമാനിക്കാമെന്നും കെജരിവാള്‍ പറഞ്ഞു.